ടെസ്റ്റിൽ ഓസീസിനെതിരെ റൺമല തന്നെ പടുത്തയർത്തണം, അല്ലാതെ ഇന്ത്യയ്‌ക്ക് വിജയിക്കാനാവില്ല: ഗവാസ്‌കർ

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:59 IST)
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയിച്ച ശേഷമുള്ള ടെസ്റ്റ് സീരീസിനെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഉറ്റു‌നോക്കുന്നത്. ആദ്യ ടെസ്റ്റിൽ ഡേവിഡ് വാർണർ ഓസീസ് നിരയിലില്ല എന്നതും ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്. എങ്കിലും കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്‌തമായി കരുത്തരായ ഓസീസ് നിരയെയാണ് ഇന്ത്യ ഇത്തവണ നേരിടുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം നായകൻ വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങുന്നതും ടീമിന് തിരിച്ചടിയാകും.
 
അതേസമയം ഓസീസിനെതിരെ പരമ്പര നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുപ്പമാകുമെന്നും വലിയ സ്കോറുകൾ ടെസ്റ്റിൽ കണ്ടെത്തിയെങ്കിൽ മാത്രമെ ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്‌കർ. 
 
20 വിക്കറ്റുകള്‍ വീഴ്ത്താതെ ടെസ്റ്റ് ജയിക്കാനാവില്ലെന്നു നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അതു മാത്രം പോരാ, സ്‌കോര്‍ ബോര്‍ഡില്‍ മതിയായ റണ്‍സ് കൂടിയുണ്ടെങ്കില്‍ മാത്രമേ ടെസ്റ്റ് ജയിക്കാനാവുകയുള്ളു.ഴിഞ്ഞ ഓസീസ് പര്യടനത്തില്‍ വിക്കറ്റെടുക്കുന്നതിനൊപ്പം ഒരുപാട് റണ്‍സുമെടുക്കാന്‍ നമുക്കു കഴിഞ്ഞു. ഇത്തവണയും ഇതാവര്‍ത്തിച്ചാൽ മാത്രമെ ഇന്ത്യക്ക് വിജയിക്കാനാവുകയുള്ളുവെന്നും ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article