പരിക്ക് ഭേദമായില്ല, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് വാർണർക്ക് നഷ്ടമാകും

ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:35 IST)
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കില്ല. രണ്ടാം ഏകദിനത്തിനിടെ കാലിലെ മസിലിന് ഏറ്റ പരിക്ക് ഭേദമാകത്തതിനെ തുടർന്നാണ് ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്നും ഓസ്ട്രേലിയൻ പുറത്തായത്. ഡിസംബർ 26ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ വാർണർ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതുണ്ട്. വിക്കറ്റിനിടയിലെ ഓട്ടത്തിലും ഫീൽഡിങ്ങിലും മികവ് കാട്ടാൻ കഴിയുന്നത്ര ഫിറ്റ്‌നസ് ഇപ്പോളില്ല. അടുത്ത 10 ദിവസത്തിനുള്ളുൽ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വാർണർ പറഞ്ഞു. അതേസമയം 100 ശതമാനം ഫിറ്റായ വാർണറെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ കാണാൻ കാത്തിരിക്കുന്നതായി ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ പറഞ്ഞു. മെൽബണിൽ സമ്പൂർണ ഫിറ്റായി തന്നെ താരമെത്തുമെന്നും ലാംഗർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍