പന്തിന് വിമര്‍ശനം; ധോണിയില്ലെങ്കില്‍ ലോകകപ്പില്‍ ടീമിന്റെ ഗതി എന്താകും ? - തുറന്നടിച്ച് മഞ്ജരേക്കര്‍

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (11:25 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ യുവതാരം ഋഷഭ് പന്ത് വിക്കറ്റിന് പിന്നില്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യയെ തോല്‍‌വിയിലേക്ക് നയിച്ചിരുന്നു. നാലാം ഏകദിനത്തില്‍ പന്തിന് സംഭവിച്ച വീഴ്‌ചകള്‍ മത്സരം കൈവിടാന്‍ കാരണമായെന്ന് ശിഖര്‍ ധവാന്‍ പരോക്ഷമായി വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് അടുത്തിരിക്കെ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് എത്രത്തോളം നിര്‍ണായകമാണെന്ന് മനസിലാക്കി തരുകയായിരുന്നു ഓസീസിനെതിരായ അവസാന രണ്ട് ഏകദിന  മത്സരങ്ങള്‍. നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്തെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയേയും അന്ന് ഗ്രൌണ്ടില്‍ കണ്ടു.

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ ലോകകപ്പില്‍ ധോണിയുടെ റോള്‍ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പന്തിന്റെ വിക്കറ്റിന്റെ പിന്നിലെ പ്രകടനം മോശമാണെന്ന് തുറന്നു പറഞ്ഞാണ് അദ്ദേഹം നിലപാടറിയിച്ചത്. പന്തിന്റെ പ്രകടനം ധോണിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുകയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

ധോണിയെന്ന ബാറ്റ്‌സ്‌മാനെ ടീം ആഗ്രഹിക്കുന്നില്ല. ധോണിയെന്ന കീപ്പറെയും മാര്‍ഗദര്‍ശിയേയുമാണ് കോഹ്‌ലിക്കും സംഘത്തിനും ആവശ്യം. അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്‌താല്‍ ടീമിന് പ്ലസ് പോയിന്റാകും. നമ്മുടെ ബോളിംഗ് ഡിപ്പാര്‍‌ട്ട്‌മെന്റിനെ ശക്തിപ്പെടുത്തുകയാണ് മഹി.

ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ വിക്കറ്റിന് പിന്നില്‍ മികച്ചൊരു കീപ്പറെ ആവശ്യമാണ്. അവരുടെ ബോളിംഗ് മികച്ചതാകുന്നത് ധോണിയുടെ നിര്‍ദേശം കൊണ്ടു മാത്രമാണ്.  ധോണിയുണ്ടെങ്കില്‍ കുല്‍‌ദീപിന്റെ പ്രകടനം മറ്റൊന്നാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article