പാകിസ്ഥാനെതിരെ കളിച്ചില്ലെങ്കില്‍ ഇന്ത്യയെ ‘കളി പഠിപ്പിക്കും’; മുന്നറിയിപ്പുമായി ഐസിസി

ചൊവ്വ, 19 മാര്‍ച്ച് 2019 (11:50 IST)
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള
മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ശക്തമായിരിക്കെ മുന്നറിയിപ്പുമായി ഐസിസി.

ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് എല്ലാ രാജ്യങ്ങളും കരാറില്‍ ഒപ്പിട്ട് തന്നിട്ടുണ്ടെന്ന് ഐസിസി  സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി.

ലോകകപ്പില്‍ കളിക്കാന്‍ സന്നദ്ധരാണെന്നുള്ള പട്ടികയില്‍ ഇന്ത്യയില്‍ ഉള്‍പ്പെടും. കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരും. ലോകകപ്പ് മത്സരങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഐ സി സി ഒരുക്കിയിട്ടുണ്ടെന്നും റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി.

ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന നിലപാടിലാണ്  മുന്‍ താരം ഗൗതം ഗംഭീര്‍. സെമിയോ,
ഫൈനലോ ആയാല്‍ പോലും ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ച കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏഷ്യാകപ്പില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി തുടരുകയാണ്.
സര്‍ക്കാരിന്റെ തീരുമാനം അനുസരിക്കുമെന്നാണ് ബിസിസിഐയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും  നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍