വെസ്റ്റിന്‍ഡീസ് പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. ബൗളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ പ്രസിഡന്റ്‌സ് ഇലവനെ ഇന്ത്യ 62.5 ഓവറില്‍ 180 റണ്‍സിന് ചുരുട്ടിക്കൂട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് 93 റണ്‍സെടുത്തു. മുരളി വിജയ്, ശിഖര്‍ ധവാന്‍, പൂജാര എന്നിവരാണ് പുറത്തായത്. മുപ്പത് റണ്‍സുമായി രാഹുലാണ് പുറത്താകാതെ ക്രീസിലുളളത്.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇരുപതോവറില്‍ 57 റണ്‍സെടുത്തപ്പോഴേക്കും ആദ്യ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജെഡി കാംപ്‌ബെല്‍ 32 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടു വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.
ഇന്ത്യക്കായി അശ്വിനും ജഡേയും മൂന്ന് വിക്കറ്റ് വീഴ്ത്തി. 13 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 19.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്ര രണ്ടും താക്കൂറും ബിന്നിയും ഓരോ വിക്കറ്റും വീതവും നേടി.