പ്രശ്നങ്ങളും പോരായ്മകളും അനവധി, ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷയില്ല: യുവ്‌രാജ് സിംഗ്

Webdunia
ബുധന്‍, 12 ജൂലൈ 2023 (13:19 IST)
ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് തനിക്ക് ഒട്ടും തന്നെ പ്രതീക്ഷയില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരമായ യുവ്‌രാജ് സിംഗ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ നിരവധി പ്രശ്‌നങ്ങളും പോരായ്മകളുമുണ്ടെന്നും ലോകകപ്പ് ഇന്ത്യ നേടണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ കൂടി അതിന് പ്രതീക്ഷ തീരെ കുറവാണെന്നും 2 ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യയുടെ ഹീറോയായ യുവരാജ് പറയുന്നു.
 
ക്രിക്കറ്റ് ബസു എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് യുവരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു ദേശസ്‌നേഹി എന്ന നിലയില്‍ ഇന്ത്യ വിജയിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കും. എന്നാല്‍ പരിക്ക് കാരണം ഇന്ത്യന്‍ മധ്യനിരയില്‍ അനവധി ആശയക്കുഴപ്പങ്ങളുണ്ട്. ടോപ്പ് ഓര്‍ഡറില്‍ പ്രശ്‌നങ്ങളില്ലെങ്കിലും മധ്യനിരയെ പറ്റി ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു.
 
നാലാം നമ്പറും അഞ്ചാം നമ്പറും ഒരു ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. രോഹിത് ശര്‍മ ഒരു സെന്‍സീബിള്‍ നായകനായതിനാല്‍ മികച്ച കോമ്പിനേഷനിലുള്ള ടീമിനെ തിരെഞ്ഞെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിച്ചുകാണാനാണ് ആഗ്രഹിക്കുന്നതെന്നും യുവരാജ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article