നാളെ ഓസീസിനെ തോൽപ്പിക്കാൻ ഇന്ത്യയ്ക്കാവുമോ? അങ്ങനെ നടന്നാൽ അത് ചരിത്രം

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (18:29 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നാളെ നടക്കുന്ന മത്സരം വിജയിക്കാനായാല്‍ പരമ്പര 30ന് സ്വന്തമാക്കാന്‍ സാധിക്കും. ചരിത്രത്തില്‍ ഇതുവരെ ഓസ്‌ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടില്ല. ഓസ്‌ട്രേലിയയും ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പര വൈറ്റ് വാഷ് ചെയ്തിട്ടില്ല.
 
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരികമായ വിജയം സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാകും മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുക. അതേസമയം ലോകകപ്പിന് മുന്‍പ് ആശ്വാസജയം നേടി ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും ഓസീസ് ലക്ഷ്യമിടുക. മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 5 വിക്കറ്റിനും ഇന്‍ഡോറില്‍ 99 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഓസീസിനെതിരെ രണ്ട് കളികളിലും ഇന്ത്യ ആധികാരികമായ വിജയം നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍