ഐപിഎല്ലിന് ശേഷം ടി20 പരമ്പര: അയർലൻഡിലേക്ക് പോവുക രണ്ടാംനിര

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (09:19 IST)
ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം നിര ടീം അയർലൻഡിനെതിരെ 2 മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കും. ജൂണ്‍ 26നും 28നുമായിരിക്കും മത്സരങ്ങള്‍. ഇന്ത്യന്‍ ടീമിന്‍റെ അയര്‍ലന്‍ഡ് പര്യടനം സ്ഥിരീകരിച്ചതായി ക്രിക്കറ്റ് അയര്‍ലന്‍ഡ് ട്വിറ്ററില്‍ വ്യക്തമാക്കി.
 
അയർലൻഡ് പര്യടനത്തിൽ മുൻനിര താരങ്ങളായ വിരാട് കോലി,രോഹിത് ശർമ,റിഷഭ് പന്ത്,ജസ്‌പ്രീത് ബു‌മ്ര എന്നിവരൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.ജൂലൈ ഒന്നു മുതല്‍ അഞ്ച് വരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ഒരു ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയുടെ മുന്‍നിര ടീം ഈ സമയം ഇംഗ്ലണ്ടിലായിരിക്കും.
 
കഴിഞ്ഞ വർഷം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണിത്. കൊവിഡ് മൂലം കഴിഞ്ഞ വർഷം ഇന്ത്യ പരമ്പര പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. ഐപിഎൽ പൂർ‌ത്തിയായാലുടൻ  ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയ്ക്കുള്ളത്. ഈ പരമ്പരയ്ക്ക് ശേഷമാകും 2 ടീമുകളും ഇംഗ്ലണ്ടിലേക്കും അയർലൻഡിലേക്കും പോകുക.

അനുബന്ധ വാര്‍ത്തകള്‍

Next Article