മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

തിങ്കള്‍, 28 ഫെബ്രുവരി 2022 (08:28 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ മദ്യപിച്ച് വാഹനമോടിച്ചതിനു അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിനോദ് കാംബ്ലി ഓടിച്ചിരുന്ന കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരു കാറില്‍ പോയി ഇടിക്കുകയായിരുന്നു. മുംബൈയിലെ ബാന്ദ്ര സൊസൈറ്റിക്ക് സമീപമാണ് അപകമുണ്ടായത്. ബാന്ദ്ര സൊസൈറ്റിയിലെ ഒരു പ്രദേശവാസിയാണ് കാംബ്ലിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തത്. ഐപിസി 185 ചുമത്തിയാണ് വിനോദ് കാംബ്ലിയെ അറസ്റ്റ് ചെയ്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍