'ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ?' അത് വലിയൊരു തലവേദനയാണെന്ന് രോഹിത് ശര്‍മ

തിങ്കള്‍, 28 ഫെബ്രുവരി 2022 (08:18 IST)
മധ്യനിരയില്‍ ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവും ശ്രീലങ്കയ്‌ക്കെതിരെ ശ്രേയസ് അയ്യരുമാണ് മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയത്. ഇവര്‍ രണ്ട് പേരില്‍ ആരെ തിരഞ്ഞെടുക്കണം എന്ന ചോദ്യം വന്നാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടേറിയ പണിയാണെന്നാണ് രോഹിത്തിന്റെ മറുപടി. 
 
' അതൊരു വലിയ വെല്ലുവിളിയാണ്. പക്ഷേ, മികച്ച ഫോമിലുള്ള താരങ്ങള്‍ ഉള്ളത് എപ്പോഴും നല്ലതാണ്. ഒട്ടും ഫോമിലല്ലാത്ത താരങ്ങളേക്കാള്‍. ഇപ്പോള്‍ ഉള്ള പോലെ ലഭിക്കുന്ന അവസരങ്ങളെല്ലാം ഇവര്‍ കൃത്യമായി മുതലെടുക്കാന്‍ തുടങ്ങിയാല്‍ ടീമിനെ കൂടുതല്‍ കരുത്തില്‍ നിന്ന് കരുത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും,' രോഹിത് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍