ധോണിയുടെ വജ്രായുധം, ഇമ്രാന്‍ താഹിര്‍ !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (16:57 IST)
കുട്ടികളുടെ കളിയാണ് ക്രിക്കറ്റ് എന്ന പറച്ചിലിന് ഒരു അപവാദമാണ് ഇമ്രാന്‍ താഹിര്‍. 35 വയസുകഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്ന ചിന്താഗതിയും ഇമ്രാന്‍ താഹിറിന് മുന്നില്‍ തകരുന്നു. 35 വയസുള്ളപ്പോഴാണ് ഇമ്രാന്‍ താഹിര്‍ ഐ പി എല്‍ കരിയര്‍ തുടങ്ങിയതുതന്നെ.
 
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ജീവനാഡിയാണ് ഇന്ന് ഇമ്രാന്‍ താഹിര്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്‍റെ പ്രകടനം വിലയിരുത്തിയവര്‍ അദ്ദേഹം ഒരു നാല്‍പ്പതുകാരനാണ് എന്ന യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ അത്ഭുതപ്പെടുന്നതുകണ്ടു. എന്നാല്‍ ഇമ്രാനെ സംബന്ധിച്ച് പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണ്. പ്രകടനത്തിലാണ് കാര്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
 
കൊല്‍ക്കത്തയ്ക്കെതിരെ നാലുവിക്കറ്റുകളാണ് ഇമ്രാന്‍ താഹിര്‍ സ്വന്തമാക്കിയത്. 35 വയസിന് ശേഷം ഐ പി എല്‍ കരിയര്‍ തുടങ്ങി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഇമ്രാന്‍ താഹിര്‍ സ്വന്തമാക്കിയിരിക്കുന്നത്. 66 വിക്കറ്റുകളാണ് ഇതിനോടകം താഹിര്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ആശിഷ് നെഹ്‌റ എന്നിവരെയാണ് ഇമ്രാന്‍ താഹിര്‍ പിന്നിലാക്കിയത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ക്രിസ് ലിന്‍, ആന്ദ്രേ റസല്‍ എന്നിവരുടേതടക്കം നാലുവിക്കറ്റുകളാണ് ഇമ്രാന്‍ താഹിര്‍ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article