നില്‍ക്കവിടെ! അങ്ങനെയങ്ങ് പോകാന്‍ വരട്ടെ! - ധോണിയെ തടഞ്ഞ് രോഹിത് ശര്‍മ!

വ്യാഴം, 4 ഏപ്രില്‍ 2019 (13:03 IST)
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കുതിച്ചുപായലിന് മുംബൈ ഇന്ത്യന്‍സ് കടിഞ്ഞാണിട്ടു. തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവില്‍ ചെന്നൈക്ക് തോല്‍‌വി. രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് ധോണിപ്പടയെ തോല്‍പ്പിച്ചത് 37 റണ്‍സിനാണ്. 
 
അക്ഷരാര്‍ത്ഥത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ചെന്നൈയെ തോല്‍‌വിയുടെ കൂടാരത്തിലേക്ക് നയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാര്‍ദിക് ചെന്നൈയുടെ വില്ലനായി മാറി. 
 
അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിച്ചത്. എട്ടുപന്തുകളില്‍ നിന്ന് 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇതില്‍ മൂന്ന് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു. 
 
ചെന്നൈ ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്ടന്‍ ധോണിയെയും ജഡേജയെയും പുറത്താക്കിയതും ഹാര്‍ദിക് പാണ്ഡ്യ തന്നെ. കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഉജ്ജ്വല ഫീല്‍ഡിംഗും മുംബൈയുടെ വിജയത്തിന് അടിത്തറപാകി. 
 
58 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. റെയ്‌ന 16 റണ്‍സും ധോണി 12 റണ്‍സുമെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍