ഏകദിന റാങ്കിംഗിൽ സഞ്ജുവിനും ഗില്ലിനും മുന്നേറ്റം: ആദ്യപത്തിൽ തിരിച്ചെത്തി വില്യംസൺ

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (18:29 IST)
ഇന്ത്യൻ ഏകദിന ടീമിലും ടി20യിലും തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോഴും ഐസിസി ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു 36 റൺസെടുത്തിരുന്നു. ഇതോടെ 10 സ്ഥാനങ്ങൾ ഉയർന്ന് 82ആം സ്ഥാനത്താണ് സഞ്ജു സാംസൺ.
 
ഇന്ത്യൻ ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ താരമായ റിഷഭ് പന്ത് 73ആം സ്ഥാനത്താണ്. ന്യൂസിലൻഡിനെതിരെ തിളങ്ങിയ ഇന്ത്യയുടെ ശ്രേയസ് അയ്യർ 27ആം സ്ഥാനത്താണ്. 3 മത്സരങ്ങളിൽ നിന്ന് 108 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ മൂന്ന് സ്ഥാനം ഉയർന്ന് 34ആം സ്ഥാനത്തെത്തി.
 
പാക് നായകൻ ബാബർ അസമാണ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഇമാം ഉള്‍ ഹഖ്, റാസി വാന്‍ഡര്‍ ദസ്സന്‍, ക്വിന്‍റണ്‍  ഡി കോക്ക്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ജോണി ബെയര്‍സ്റ്റോ വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ പത്തിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article