നാണംകെട്ട് ഇന്ത്യ; ന്യൂസിലന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു

ബുധന്‍, 30 നവം‌ബര്‍ 2022 (11:43 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. വാഷിങ്ടണ്‍ സുന്ദറും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. 
 
വാഷിങ്ടണ്‍ സുന്ദര്‍ 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. ശ്രേയസ് അയ്യര്‍ 59 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 49 റണ്‍സ് നേടി. ന്യൂസിലന്‍ഡിന് വേണ്ടി ഡാരില്‍ മിച്ചല്‍, ആദം മില്‍നെ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ടിം സൗത്തി രണ്ടും ഫെര്‍ഗൂസന്‍, സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍