മലയാളി താരം സഞ്ജു സാംസണെ വീണ്ടും അവഗണിച്ച് സെലക്ടര്‍മാര്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനിലും സഞ്ജുവിന് സ്ഥാനമില്ല. അതേസമയം, തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന റിഷഭ് പന്ത് ഇത്തവണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ഒന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും രണ്ടാം ഏകദിനത്തിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല.