ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം: പാതിവഴിയില്‍ വില്ലനായി മഴ, പരമ്പര ന്യൂസിലന്‍ഡിന്

ബുധന്‍, 30 നവം‌ബര്‍ 2022 (15:55 IST)
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം മഴ തടസപ്പെടുത്തി. പാതിവഴിയില്‍ വെച്ച് മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 219 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് ഒരോവര്‍ പോലും എറിയാന്‍ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 
 
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം ഏകദിനം ഓരോവര്‍ പോലും എറിയാന്‍ സാധിക്കാതെ മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍