മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് എനിക്ക് വെറുപ്പുള്ള കാര്യം, ശുഭ്മാൻ ഗിൽ വൺഡൗണായി കളിക്കുന്ന കാരണം വ്യക്തമാക്കി രോഹിത്

Webdunia
ബുധന്‍, 3 ജനുവരി 2024 (19:26 IST)
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായി പേരെടുത്തിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലും മികച്ച താരമെന്ന പേര് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും 15 വര്‍ഷങ്ങള്‍ക്ക് മുകളിലുള്ള തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ 53 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 45.45 റണ്‍സ് ശരാശരിയില്‍ 3682 റണ്‍സാണ് താരം സ്വന്തമാക്കിയത് 10 സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും അടക്കമാണ് രോഹിത്തിന്റെ പ്രകടനം.
 
ആകെ അളിച്ച 53 ടെസ്റ്റുകളില്‍ 26 എണ്ണത്തില്‍ ഓപ്പണറായെത്തിയ താരം 51.14 റണ്‍സ് ശരാശരിയില്‍ 2097 റണ്‍സാണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിംഗ് സ്ഥാനത്തിനായി ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും മത്സരിക്കുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഓപ്പണര്‍ ഇപ്പോഴും രോഹിത് ശര്‍മയാണ്. യുവതാരങ്ങള്‍ക്ക് ഓപ്പണിംഗില്‍ അവസരം നല്‍കി എന്തുകൊണ്ട് താന്‍ വണ്‍ ഡൗണായി കളിക്കുന്നില്ല എന്നതിന് ഉത്തരം നല്‍കിയിരിക്കുകയാണ് രോഹിത് ഇപ്പോള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനത്തില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രോഹിത് വിശദീകരണം നല്‍കിയത്.
 
മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി കളിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത് ശുഭ്മാന്‍ ഗില്‍ തന്നെയാണെന്ന് രോഹിത് പറയുന്നു. സത്യം പറയുകയാണെങ്കില്‍ ഓപ്പണറും മൂന്നാം നമ്പറും തമ്മില്‍ അത്ര വ്യക്ത്യാസമില്ല. തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് വീഴുകയോ ഒരു താരത്തിന് പരിക്കാവുകയോ ചെയ്താല്‍ മൂന്നാം നമ്പറില്‍ ഇറങ്ങുന്ന താരത്തിന് ഗ്രൗണ്ടിലിറങ്ങേണ്ടതായി വരും. രഞ്ജി ട്രോഫിയിലടക്കം മൂന്നാം നമ്പറില്‍ കളിച്ചിട്ടുള്ള പരിചയം ഗില്ലിനുണ്ട്. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസവും അവനുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഇഷ്ടമല്ല. ഒന്നെങ്കില്‍ ഓപ്പണിങ്ങില്‍ ഇറങ്ങണം. അല്ലെങ്കില്‍ മധ്യനിരയില്‍ ഞാന്‍ ഓപ്പണിംഗ് മുതല്‍ ഏഴാം നമ്പര്‍ വരെയുള്ള ബാറ്റിംഗ് പൊസിഷനുകളില്‍ ഇറങ്ങിയിട്ടുള്ള കളിക്കാരനാണ്. കൃത്യമായ പൊസിഷന്‍ ഒരു കളിക്കാരനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article