ട്വന്റി 20 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുവേണ്ടി ഓസ്‌ട്രേലിയയിലെ ക്രൗണ്‍ പെര്‍ത്ത് ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിച്ചത്. ഇവിടെ വെച്ചാണ് ഇന്ത്യന്‍ താരം വിരാട് കോലിയുടെ ബെഡ് റൂം വീഡിയോ പുറത്തായത്. ഇതാണ് കോലിയുടെ മുറി എന്നുപറഞ്ഞ് ഒരു ഹോട്ടല്‍ ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടത്. ഇത് കോലിയെ പ്രകോപിപ്പിച്ചു.
ഇതിനു പിന്നാലെ ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍ അധികൃതര്‍ ക്ഷമാപണം നടത്തിയിരുന്നു. കോലിയുടെ ഹോട്ടല്‍ റൂം വീഡിയോ എടുത്ത ജീവനക്കാരനെ ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.