ഒന്നും അറിയാത്ത പ്രായമായിരുന്നു, 20കളിൽ ഗർഭച്ഛിദ്രം നടത്തേണ്ടി വന്നു: പാരിസ് ഹിൽട്ടൺ

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (20:16 IST)
അടുത്തിടെയാണ് ഹോളിവുഡ് നടിയായ പാരിസ് ഹിൽട്ടൺ വാടകഗർഭപാത്രത്തിലൂടെ അമ്മയായത്. ഫീനിക്സ് എന്നായിരുന്നു കുഞ്ഞിന് താരം പേരിട്ടത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. എന്നാൽ തൻ്റെ 20കളിൽ താൻ ഗർഭച്ഛിദ്രത്തിന് വിധേയയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
ഒരു അഭിമുഖത്തിനിടെയിലാണ് താരം തുറന്ന് പറഞ്ഞത്. 20കളുടെ തുടക്കത്തിലാണ് സംഭവമുണ്ടായത്. അന്ന് താൻ ചെറിയ പ്രായമായിരുന്നുവെന്നും ഇത് തുറന്ന് പറയാൻ തനിക്ക് നാണക്കേടുണ്ടെന്നും താരം പറഞ്ഞു. ഗർഭച്ഛിദ്രത്തെ പറ്റിയുള്ള ചർച്ചകളാണ് ഇത് തുറന്ന് പറയാൻ തന്നെ പ്രാപ്തയാക്കിയതെന്നും ഗർഭച്ഛിദ്രത്തിനുള്ള അവകാശം അഥവ സ്ത്രീയുടെ ശരീരത്തിൽ നിയമം കടന്നുകയറുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article