നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരം ഇന്ന്. നടി മഞ്ജു വാരിയറെ ആണ് ഇന്ന് വിസ്തരിക്കുക. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ തന്നെയാണോ എന്ന് ഉറപ്പാക്കുകയാണ് കോടതി ലക്ഷ്യമിടുന്നത്.