ചുറ്റിലും 32 മരതക കല്ലുകള്‍; ഹാര്‍ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ വില വെറും അഞ്ച് കോടി !

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (10:17 IST)
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദിക് ഇപ്പോള്‍. അബുദാബിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. അബുദാബിയില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഈ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ ആഡംബര വാച്ചാണ് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. 
 
പാറ്റെക് ഫിലിപ്പ് നൗട്ടിലസ് പ്ലാറ്റിനം 5711 എന്ന മോഡല്‍ വാച്ചാണ് ഹാര്‍ദിക് ധരിച്ചിരിക്കുന്നത്. വാച്ചിന്റെ ചുറ്റിലും 32 മരതക കല്ലുകള്‍ പതിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വാച്ചിന് ഇത്ര വില. പ്ലാറ്റിനത്തിലാണ് വാച്ച് പൂര്‍ണമായി നിര്‍മിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article