ശരീരം അത്രയും ദുർബലം, ഒരു ഫോർമാറ്റിലേക്ക് ചുരുങ്ങിയാൽ പോലും ഹാർദ്ദിക് പാണ്ഡ്യ അതിജീവിക്കില്ലെന്ന് മുൻ പാക് താരം

Webdunia
ശനി, 25 ഡിസം‌ബര്‍ 2021 (17:37 IST)
ഏതെങ്കിലും ഒരു ഫോർമാറ്റിലോട്ട് മാത്രമായി ചുരുങ്ങിയാലും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് അതിജീവിക്കാൻ കഴിയില്ലെന്ന് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഹാർദ്ദിക്കിന്റെ ശരീരം അത്രയും ദുർബലമാണെന്നാണ് ബട്ട് പറയുന്നത്.
 
ശരിയായ ഡയറ്റിലൂടെയും വെയിറ്റ് ട്രെയിനിങിലൂടെയും ഹാർദ്ദിക് മസിലുകൾ കൂട്ടേണ്ടതുണ്ട്. രവിശാസ്‌ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഹാർദ്ദിക് കഠിനാധ്വാനം ചെയ്‌ത് നാല് ഓവറുകൾ എറിയാൻ പാകത്തിലായി മാറണമെന്നാണ്. അതിനർത്ഥം അവന് ഇപ്പോൾ നാല് ഓവറുകൾ എറിയാൻ കഴിയുന്നില്ലെന്നാണ്. സൽമാൻ ബട്ട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article