എന്തിനാ പാകിസ്ഥാനിൽ നിന്ന് വെറുതെ സമയം കളയുന്നത്, ഇന്ത്യൻ പരിശീലകനായി തിരികെ പോരു, ഗാരി കേസ്റ്റനോട് ഹർഭജൻ സിംഗ്

അഭിറാം മനോഹർ

ചൊവ്വ, 18 ജൂണ്‍ 2024 (16:30 IST)
പാക് ക്രിക്കറ്റ് ടീമിലെ തമ്മിലടി മുഖ്യപരിശീലകനായ ഗാരി കേസ്റ്റണ്‍ തുറന്നുപറഞ്ഞതോടെ പാക് ക്രിക്കറ്റില്‍ ഒരു ബോംബ് തന്നെ പൊട്ടിയിരിക്കുകയാണ്. പാക് ടീമിനുള്ളില്‍ ഒരു ടീം എന്ന അവസ്ഥയല്ല ഉള്ളതെന്നും കളിക്കാര്‍ തമ്മില്‍ പരസ്പരം പിന്തുണ നല്‍കുന്നില്ലെന്നും കേസ്റ്റണ്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേസ്റ്റണെ ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ ക്ഷണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്. പൊതുവേ മിതഭാഷിയായ കേസ്റ്റണ്‍ പോലും ഇത്തരത്തില്‍ പ്രതികരിക്കണമെങ്കില്‍ പാക് ക്രിക്കറ്റിന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകവും പറയുന്നത്.
 
അതേസമയം കടുത്ത പ്രസ്താവനയാണെങ്കിലും കേസ്റ്റണ്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാകാനാണ് സാധ്യതയെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ പ്രതികരിച്ചത്. ഇതിനിടെയാണ് പാകിസ്ഥാനില്‍ നിന്നും കേസ്റ്റണ്‍ വെറുതെ സമയം കളയരുതെന്നും എത്രയും വേഗം ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കണമെന്നും രാജ്യസഭാ എം പി കൂടിയായ ഹര്‍ഭജന്‍ സിംഗ് എക്‌സില്‍ ആവശ്യപ്പെട്ടത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ഗാരി കേസ്റ്റണായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍