ആരും ആരെയും പിന്തുണയ്ക്കുന്നില്ല, കരിയറിൽ ഇതുപോലൊരു ടീമിനെ കണ്ടിട്ടില്ല, ഒടുവിൽ പൊട്ടിത്തെറിച്ച് പാക് പരിശീലകൻ ഗാരി കേസ്റ്റൺ
നേരത്തെ വസീം അക്രമുൾപ്പടെ മുൻ പാക് താരങ്ങളും പാക് ഡ്രസിംഗ് റൂമിൽ പ്രശ്നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ പാക് സഹപരിശീലകനായ അസർ മഹ്മൂദ് തള്ളികളഞ്ഞിരുന്നു. ഇതിനിടെയാണ് പാക് ടീമിലെ പ്രശ്നങ്ങളെ പറ്റി മുഖ്യ കോച്ചായ കേസ്റ്റൺ തന്നെ പ്രതികരിച്ചത്. പാകിസ്ഥാൻ ടീമിനുള്ളിൽ ഐക്യമില്ല. അവർ അതിനെ ടീം എന്നാണ് വിളിക്കുന്നത്. എന്നാൽ അങ്ങനെയല്ല. താരങ്ങൾ പരസ്പരം പിന്തുണ നൽകുന്നില്ല. എല്ലാവരും വേർപ്പെട്ടിരിക്കുകയാണ്. ഞാൻ ഒരുപാട് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലുള്ള ഒരു ടീമിനെയും കണ്ടിട്ടില്ല. കേസ്റ്റൺ വ്യക്തമാക്കി.