ഐപിഎല്ലിൽ ജയിക്കുക എന്നാൽ ലോകകപ്പ് നേടുന്നതിലും പ്രയാസം, രോഹിത്തിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് ഗാംഗുലി

Webdunia
ചൊവ്വ, 13 ജൂണ്‍ 2023 (19:13 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. വിരാട് കോലി പോയ സാഹചര്യത്തില്‍ ടീമിന് ഒരു നായകനെ ആവശ്യമുണ്ടായിരുന്നുവെന്നും രോഹിത്തിനെ നായകനാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.
 
എനിക്ക് രോഹിത്തില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്. രോഹിത്തും എം എസ് ധോനിയും 5 തവണ നായകന്മാരെന്ന നിലയില്‍ ഐപിഎല്‍ കിരീടം നേടിയവരാണ്. വളരെ കഠിനമായ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഒരു ലോകകപ്പ് നേടുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു ഐപിഎല്‍ കിരീടം നേടുന്നത്. കാരണം നിങ്ങള്‍ പ്ലേ ഓഫില്‍ കയറാനായി 14 മത്സരങ്ങള്‍ കളിക്കണം. ലോകകപ്പില്‍ അത് 4-5 എണ്ണം മാത്രമാണ്. ഐപിഎല്ലില്‍ നിങ്ങള്‍ക്ക് ചാമ്പ്യന്മാരാകാന്‍ 17 മത്സരങ്ങള്‍ വേണ്ടിവരും. അതിന്റെ പകുതി മത്സരങ്ങള്‍ മാത്രമാണ് ലോകകിരീടം നേടാന്‍ കളിക്കേണ്ടത്. ഗാംഗുലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article