ടീമിൽ സ്ഥാനം പോലും ഉറപ്പില്ലാത്ത ഗിൽ എങ്ങനെ ക്യാപ്റ്റനായി, വിമർശനവുമായി സെവാഗും കുംബ്ലെയും

അഭിറാം മനോഹർ

ചൊവ്വ, 27 മെയ് 2025 (14:24 IST)
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായില്‍ യുവതാരമായ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ, മനോജ് തിവാരി തുടങ്ങിയ താരങ്ങളാണ് ബിസിസിഐ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവനില്‍ പോലും സ്ഥിരമല്ലാത്ത താരത്തെയാണ് സെലക്ടര്‍മാര്‍ നായകനാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ വിമര്‍ശനം.
 
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 2 തവണ ഇന്ത്യന്‍ നായകനായ ജസ്പ്രീത് ബുമ്രയെ കായികക്ഷമതയുടെ പേരില്‍ മാറ്റിനിര്‍ത്തിയാണ് ഗില്ലിനെ ഇത്യ നായകനാക്കിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ബുമ്രയ്ക്ക് മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ഏക വിജയവും ഇതളായിരുന്നു. പ്ലേയിങ്ങ് ഇലവനില്‍ പോലും ഇടം ഉറപ്പില്ലാത്ത ഒരാളെ എങ്ങനെയാണ് നായകനാക്കുന്നത്. ക്യാപ്റ്റനാക്കാന്‍ ഏറ്റവും അനുയോജ്യനായ ആളെ മാറ്റി നിര്‍ത്തി രണ്ടാമനെ തിരെഞ്ഞെടുക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തത്. തിവാരി പറഞ്ഞു. 
 
 അതേസമയം ബുമ്രയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് സെവാഗ് തുറന്ന് പറഞ്ഞു. ഗില്ലിനേക്കാള്‍ സാധ്യത റിഷഭ് പന്തിനായിരുന്നുവെന്നു സെവാഗ് പറഞ്ഞു. ബുമ്രയെ നായകനാക്കേണ്ടതില്ല എന്നത് ശരിയായ നടപടിയായാണ് തോന്നുന്നത്. കായികക്ഷമതയ്ക്ക് പുറമെ ബുമ്രയ്ക്ക് മുകളില്‍ അനാവശ്യ സമ്മര്‍ദ്ദവും ഭാരവും അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് അവര്‍ക്ക് തോന്നികാണും. ബുമ്ര അല്ലെങ്കില്‍ പന്തിനെ ടീം നായകനാക്കണമായിരുന്നു. സെവാഗ് പറഞ്ഞു.
 
അതേസമയം ബാറ്റെന്ന നിലയില്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമെ ഗില്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്നുള്ളുവെന്ന് മുന്‍ ഇന്ത്യന്‍ നായകനായ അനില്‍ കുംബ്ലെയും അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ടീമിനെ നയിക്കുന്നത് പോലെയല്ല ടെസ്റ്റ് ടീമിനെ നയിക്കുന്നതെന്നും വലിയ വെല്ലുവിളിയാണ് ഗില്ലിനെ കാത്തിരിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍