ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് യുവരാജ് സിങ്. സമീപകാല ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാൻ ആരെന്ന് ചോദിച്ചാൽ വിമർശകർക്ക് ഒറ്റപേരെ ഉണ്ടാവുകയുള്ളു - യുവി. ഒരിടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെയെത്തിയ താരമാണ് യുവി.
ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍ തന്റെ ജീവിതം എങ്ങനെയാണെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് യുവി. അടുത്ത രണ്ടു മൂന്നു വര്‍ഷം കൂടി കളത്തിലുണ്ടാകുമെന്ന് പറഞ്ഞ താരം ഇതിനു ശേഷം അര്‍ബുദ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുമെന്നാണ് പറയുന്നത്.
‘എന്നും വെല്ലുവിളികള്‍ നേരിടാന്‍ ഇഷ്ടപ്പെടുന്ന ഒരു പോരാളിയായിരുന്നു ഞാന്‍. ആളുകള്‍ക്ക് ബലം നല്‍കുന്ന വ്യക്തിയായി നില്‍ക്കാനാണ് എനിക്കിഷ്ടം. അര്‍ബുദം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലുള്ള സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ബലം കൊടുത്ത് കൂടെ നില്‍ക്കണം. ’ യുവരാജ് പറഞ്ഞു.