ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിപ്പിക്കാതെ അശ്വിനെ ബെഞ്ചിലിരുത്താമെങ്കിൽ വിരാട് കോലിയെ ഇന്ത്യയുടെ ടി20 ടീമിൽ നിന്നും ഒഴിവാക്കാനാകുമെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. തുടരെ മോശം പ്രകടനം നടത്തിയും കോലിക്ക് തുടർച്ചയായി ടീമിൽ സ്ഥാനം നൽകുന്നതിനെ ചൊല്ലിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കപിൽദേവ്.
ലോക റാങ്കിങ്ങിൽ രണ്ടാമത് നിൽക്കുന്ന ബൗളറെ നിങ്ങൾക്ക് ഒഴിവാക്കാമെങ്കിൽ നമ്പർ വൺ ബാറ്ററെയും നിങ്ങൾക്ക് ഒഴിവാക്കാം. നമ്മൾ കണ്ടുകൊണ്ടിരുന്ന കോലിയെ അല്ല കഴിഞ്ഞ കുറച്ചുമാസങ്ങളായി കാണുന്നത്. നന്നായി കളിച്ചില്ലെങ്കിൽ നന്നായി കളിക്കുന്ന യുവതാരങ്ങളെ പുറത്തിരുത്താനാകില്ല.
ടീമിലെ സ്ഥാനത്തിന് വേണ്ടി പോസിറ്റീവായ മത്സരമുണ്ടാകണം. ഓപ്ഷനുകൾ ഉള്ളപ്പോൾ ഫോമിലുള്ള താരങ്ങളെ കളിപ്പിക്കുക. അല്ലാതെ കളിക്കാരൻ്റെ ഖ്യാതിയല്ല അതിന് നോക്കേണ്ടത്. കഴിവ് തെളിയിച്ച കളിക്കാരനാകാം എന്നാൽ തുടരെ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട് വീണ്ടും അവസരം ലഭിക്കും എന്നല്ല അതിനർഥം കപിൽദേവ് പറഞ്ഞു.