ജഡേജയും സൂപ്പർ കിങ്ങ്സും തമ്മിൽ അകലുന്നു? സോഷ്യൽ മീഡിയയിൽ സിഎസ്കെയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്ത് താരം

ഞായര്‍, 10 ജൂലൈ 2022 (10:58 IST)
ചെന്നൈ സൂപ്പർ കിങ്ങ്സും മുൻ നായകൻ രവീന്ദ്ര ജഡേജയും തമ്മിൽ ഭിന്നതയുള്ളതായി റിപ്പോർട്ട്.2021-22 സീസണുകളിലെ ചെന്നൈ സൂപ്പർ കിങ്ങ്സുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം തന്നെ ജഡേജ തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഭിന്നത പരസ്യമായത്.
 
ജഡേജയും ടീം മാനേജ്മെൻ്റും തമ്മിൽ അത്ര രസത്തിലല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിൽ മഹേന്ദ്ര സീങ് ധോനിക്ക് പകരം നായകനായി സ്ഥാനമേറ്റ ജഡേജയ്ക്ക് കീഴിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. തുടർന്ന് ധോനി തന്നെ നായകസ്ഥാനം വീണ്ടും ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പരിക്കേറ്റ ജഡേജ സീസൺ പൂർത്തിയാക്കിയിരുന്നില്ല.
 
ദിവസങ്ങൾക്ക് മുൻപേ ധോനിയുടെ ജന്മദിനത്തിൽ ജഡേജ ആശംസ അറിയിച്ചിരുന്നില്ല. മുൻ വർഷങ്ങളിലെല്ലാം ജഡേജ ധോനിക്ക് ആശംസകൾ അറിയിച്ചു പോസ്റ്റ് ചെയ്തിരുന്നതായി ആരാധകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍