അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എവിൻ ലൂയിസും ഒഷേൻ തോമസും ടീമിൽ

Webdunia
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (10:43 IST)
യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ കണ്ടെത്തി രാജസ്ഥാൻ റോയൽസ്. വെസ്റ്റിൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് രാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് ഇതിന് മുൻപും രാജസ്ഥാനായി കളിച്ചിട്ടുണ്ട്.
 
മാനസികാരോഗ്യം ചൂണ്ടികാട്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്‌സിനും മറ്റൊരു ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഒഷേൻ തോമസും ടീമിലെത്തിയത്. മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള വെടിക്കെട്ട് ഓപ്പണറായ എവിൻ ലൂയിസ് ഐപിഎലിലെ 16 മത്സരങ്ങളിൽ നിന്നായി 430 റൺസ് നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article