ഫുൾ ഫിറ്റ് ആയുള്ള ബൗളർ വന്നാലും ഞങ്ങൾ ജയിക്കും, തോറ്റ് കഴിഞ്ഞ് അതും ഇതും പറഞ്ഞുവരരുത്: തുറന്നടിച്ച് ജഡേജ

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2022 (14:41 IST)
ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാക്കപ്പ് 2022 മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെടുന്നതിന് പേസർ നസീം ഷായുടെ കാലിലെ വേദന വലിയ ഘടകമായി മാറിയെന്ന പരാമർശങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ.
 
അവസാന ഓവറുകളിൽ സന്തുലിതമായ പോരാട്ടമാണ് നടന്നത്. മൂന്ന് ഓവറിൽ വിജയിക്കാൻ 32 റൺസാണ് വേണ്ടിയിരുന്നത്. പാകിസ്ഥാൻ്റെ അരങ്ങേറ്റക്കാരനായ നസീം ഷാ കാലിലെ ബുദ്ധിമുട്ട് പ്രകടിപ്പിച്ച ഓവറിലാണ് ജഡേജ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. നസീമിൻ്റെ ഈ ബുദ്ധിമുട്ട് മത്സരത്തിൽ നിർണായകമായോ എന്ന ചോദ്യത്തിനാണ് ജഡേജ മറുപടി നൽകിയത്.
 
നസീം ഷാ തങ്ങൾക്ക് പ്രശ്നം അല്ലായിരുന്നുവെന്ന് ജഡേജ പറയുന്നു. പൂർണമായ ഫിറ്റ്നസോടെ നസീം ഷാ പന്തെറിഞ്ഞാലും ഞങ്ങൾ തോൽക്കുമായിരുന്നില്ല. എത്ര മികച്ച ബൗളറാണെങ്കിലും പരിചയസമ്പന്നനാണെങ്കിലും ഒരു ടി20 കളിയുടെ അവസാന 2-3 ഓവറിൽ ബൗളറിന് മേൽ വലിയ സമ്മർദ്ദം ഉണ്ടാകും. ജഡേജ പറഞ്ഞു. അവസാന ഓവറിൽ ലക്ഷ്യം ഒരുപാട് നീട്ടരുത് എന്ന് മാത്രമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഭാഗ്യവശാൽ ഞങ്ങൾ വിചാരിച്ച പോലെ നടന്നു. ജഡേജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article