ഇന്ത്യയില്‍ 12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ലെന്ന് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:02 IST)
ഇന്ത്യയില്‍ 12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ലെന്ന് കേന്ദ്രം. നേരത്തെ രാജ്യത്ത് ചൈനീസ് ഫോണുകള്‍ നിരോധിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ ചൈനീസ് വമ്പന്‍മാരുടെ കുത്തക തകര്‍ക്കാന്‍ ആണ് സര്‍ക്കാരിന്റെ നീക്കം. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് മൊബൈല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളുടെ 12000 രൂപയില്‍ താഴെയുള്ള മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 
 
വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കുക എന്നതല്ല ഇതിനര്‍ത്ഥം എന്നും കയറ്റുമതി വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിതരണ ശൃംഖല കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ചൈനയില്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യയെ ആശ്രയിച്ചാണ് വമ്പന്‍ കമ്പനികളുടെ നിലനില്‍പ്പ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍