കോൺഗ്രസ് അധ്യക്ഷസ്ഥാനം: മത്സരിക്കുമെന്ന സൂചന നൽകി ശശി തരൂർ

ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:14 IST)
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി ശശി തരൂർ. മാത്രുഭൂമിയുടെ ഇംഗ്ലീഷ് എഡിഷനിൽ എഴുതിയകോളത്തിലാണ് എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന തരൂർ നൽകിയത്.
 
ബിജെപിയെ വെല്ലുവിളിക്കാൻ പ്രാപ്തിയുള്ള കോൺഗ്രസിനെയാണ് ഞങ്ങൾക്ക് ആവശ്യം എന്ന തലക്കെട്ടിലാണ് തരൂരിൻ്റെ ലേഖനം. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനെ പറ്റിയും അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പിനെ പറ്റിയും തരൂർ ലേഖനത്തിൽ പറയുന്നുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരെബ്ജെടുപ്പ് നടപടികൾ കൊണ്ടേ നിലവിലെ കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാകുവെന്നും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാത്രമല്ല കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കും പാർട്ടി തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കണമായിരുന്നുവെന്നും തരൂർ പറയുന്നു.
 
ഞായറാഴ്ചയാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നുവെങ്കിലും 7542 വോട്ടുകളിൽ 94 വോട്ട് മാത്രമാണ് പ്രസാദയ്ക്ക് ലഭിച്ചത്. കോൺഗ്രസിനകത്ത് നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 നേതാക്കളിലൊരാളായ തരൂർ ഇത്തവണ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍