രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 212 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:31 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 65,732 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.70% ആണ്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 22,031 പേരാണ്. 
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26,36,224 പേരാണ് കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ 212.17 കോടി കടന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍