അസ്ഥിരത മാത്രമാണ് സഞ്ജുവിന്റെ പ്രശ്‌നം, രാജസ്ഥാനിൽ സഞ്ജുവിന്റെ സെഞ്ചുറിയോളം മനോഹരമായ മറ്റൊരു കാഴ്‌ച്ചയില്ല: പ്രശംസയുമായി സൂപ്പർതാരം

Webdunia
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (20:49 IST)
രാജസ്ഥാൻ റോയൽസിൽ ഏറ്റവും മനോഹരമായ കാഴ്‌ച്ച നായകൻ സഞ്ജു സാംസണിന്റെ സെഞ്ചുറിയാണെന്ന് ഇംഗ്ലീഷ് ബാറ്റിങ് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ. ബാറ്റിങിലെ അസ്ഥിരതയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാകുന്നതിൽ നിന്നും സഞ്ജുവിനെ അകറ്റുന്നതെന്നും പീറ്റേഴ്‌സൺ പറഞ്ഞു.
 
വിസ്മയിപ്പിക്കുന്ന ബാറ്ററാണ് സഞ്ജു. അസാധാരണ പ്രകടനമാണ് ക്രീസില്‍ സഞ്ജു നടത്തുന്നത്. അവന്റെ പുള്‍ ഷോട്ടുകള്‍, സിക്‌സ് അടിക്കുന്ന രീതി എന്നിവയെല്ലാം അതിശയകരമാണ്. സ്പിന്നര്‍മാരെ ഗ്രൗണ്ടിന് നാലുപാടും പറത്തുന്നതിനും ഫീല്‍ഡില്‍ ഗ്യാപ്പുകള്‍ കണ്ടെത്തുന്നതിനും സഞ്ജുവിന് അപാരമായ കഴിവുണ്ട്. സഞ്ജുവിനെപോലെ മനോഹരമായ സെഞ്ച്വറി നേടുന്ന ബാറ്റര്‍മാര്‍ അധികമില്ല. പീറ്റേഴ്‌സൺ പറഞ്ഞു.
 
ക്യാപ്‌റ്റൻസി സഞ്ജുവിന്റെ ബാറ്റിങിനെ ബാധിക്കുന്നുണ്ടാവാം. നായകന്റെ റോളിനെ കുറിച്ച് സഞ്ജു കുറച്ചധികം ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇക്കാര്യത്തില്‍ കെ.എല്‍. രാഹുലിനെ സഞ്ജു മാതൃകയാക്കണമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article