ഇംഗ്ലണ്ട് വീര്യത്തിനു മുന്നില്‍ ഇന്ത്യക്ക് പതറുന്നു; അഞ്ച് വിക്കറ്റ് നഷ്ടം

Webdunia
വെള്ളി, 1 ജൂലൈ 2022 (19:29 IST)
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പതറുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 28 ഓവറില്‍ 98 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ്. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. 
 
ശുഭ്മാന്‍ ഗില്‍ (17), ചേതേശ്വര്‍ പുജാര (13), ഹനുമ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യര്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
ജിമ്മി ആന്‍ഡേഴ്‌സണ്‍ 12 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു പോട്ട്‌സ് രണ്ട് വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article