ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച സമയത്തിനു പിന്നില്‍ ഒരു പ്രത്യേകതയുണ്ട്!

ശ്രീനു എസ്
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (10:18 IST)
ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു സ്വാതന്ത്ര്യ ദിനത്തില്‍ വൈകുന്നേരം 7.29ന് ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതിനുപിന്നില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോയെന്ന് ചിന്തിച്ചവര്‍ക്ക് ഒടുവില്‍ ഉത്തരം കിട്ടി. 7.29 എന്ന സമയം ധോണിക്ക് മറക്കാന്‍ കഴിയുന്നതല്ല. 
 
കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ അവസാനത്തെ പടയാളിയും പുറത്താകുമ്പോള്‍ സമയം 7.29 ആയിരുന്നു. ആമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ 18റണ്‍സിനായിരുന്നു പരാജയപ്പെട്ടത്. മാര്‍ട്ടിന്‍ ഗുപ്തിലിന്റെ ത്രോയില്‍ ധോണി റണ്‍ ഔട്ടാകുകയായിരുന്നു. ആ വേദന നിറഞ്ഞ സമയത്തില്‍ തന്നെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതും.

അനുബന്ധ വാര്‍ത്തകള്‍

Next Article