'ടി20 ലോകകപ്പ് മാറ്റിവച്ചില്ലായിരുന്നു എങ്കിൽ ഇന്ത്യയ്ക്കുവേണ്ടി ധോണി വീണ്ടും കളിയ്ക്കാൻ ശ്രമിയ്ക്കുമായിരുന്നു'

ഞായര്‍, 16 ഓഗസ്റ്റ് 2020 (12:36 IST)
ടി20 ലോകകപ്പ് മാറ്റിവെച്ചിട്ടില്ലായിരുന്നെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാന്‍ ശ്രമിക്കുമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ഇര്‍ഫാന്‍ പഠാന്‍. ലോകകപ്പ് മാറ്റിവച്ചത് ധോണിയുടെ വിരമിക്കൽ അനിവാര്യമാക്കി മാറ്റി എന്നും, എല്ലാ ഇതിഹാസങ്ങളും ഒരു ദിവസം വിരമിച്ചേ മതിയാകൂ എന്നും ഇർഫാൻ പഠാൻ പറഞ്ഞു. 
 
ടി20 ലോകകപ്പ് നടക്കുന്നില്ലെന്ന് ഉറപ്പായതോടെ ധോണിയുടെ വിരമിക്കല്‍ അനിവാര്യമായി മാറി എല്ലാ ഇതിഹാസങ്ങളും ഒരു ദിവസം വിരമിണം. ധോണിയുടെ ദിവസം ഇന്നായിന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ധോണിയുടെ അരങ്ങേറ്റമാണ് ധോണിയോടൊപ്പമുള്ള ആദ്യ ഓര്‍മ്മ. ധോണിയുടെ കൂടെ 2007ലെ ടി20 ലോകകപ്പ് കിരീടം നേടിയതാണ് താരത്തിനൊപ്പമുള്ള ഏറ്റവും മികച്ച ഓര്‍മ്മയെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍