ലോകം നേട്ടങ്ങള്‍ കണ്ടു..., ഞാന്‍ കണ്ടത് നിങ്ങളെന്ന വ്യക്തിയെ: ധോണിയുടെ വിരമിക്കയിൽ വൈകാരിക കുറിപ്പുമായി കോഹ്‌ലി

ഞായര്‍, 16 ഓഗസ്റ്റ് 2020 (11:32 IST)
ഡല്‍ഹി: ഒട്ടും പ്രതീക്ഷിച്ചിരിയ്ക്കാത്ത സമയത്തായിരുന്നു ഇന്ത്യയുടെ മുൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അതും വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ ഒരു ഐജി‌ടിവി വീഡിയോയിലൂടെ. ധോണി ആരാധകരെയും ക്രിക്കറ്റ് ലോകത്തെ തന്നെയും ധോണിയുടെ പ്രഖ്യാപനം ഞെട്ടിച്ചു. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഉൾക്കൊള്ളാൻ ആരാധകർക്ക് ആയിട്ടില്ല എന്നത് സാമൂഹ്യ മാധ്യമങ്ങളിൽനിന്നും വ്യക്തമാണ്.  
 
ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 'ഏതൊരു ക്രിക്കറ്ററും ഒരു ദിവസം അവരുടെ കരിയര്‍ അവസാനിപ്പിക്കണം, പക്ഷേ കൂടുതല്‍ അടുപ്പമുള്ള ഒരാള്‍ പെട്ടെന്ന് ആ തീരുമാനം അറിയിക്കുമ്പോള്‍ നമ്മള്‍ വല്ലാതെ വൈകാരികമാകും. നിങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്ത ഒരോ കാര്യവും എല്ലാവരുടെയും ഹൃദയങ്ങളില്‍ തങ്ങിനില്‍ക്കും,, എന്നാല്‍ നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടിയ സ്നേഹവും ബഹുമാനവും എക്കാലത്തും എന്നില്‍ തുടരും. ലോകം നേട്ടങ്ങള്‍ കണ്ടു.., ഞാന്‍ കണ്ടത് നിങ്ങളെന്ന വ്യക്തിയെ ആണ്.' കോഹ്‌ലി കുറിച്ചു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍