മെച്ചപ്പെടുവാൻ സഹായിച്ചത് ധോണി നൽകിയ ഉപദേശം: ടി നടരാജൻ

Webdunia
ബുധന്‍, 7 ഏപ്രില്‍ 2021 (23:15 IST)
സ്ലോ ബൗൺസറുകളും കട്ടേഴ്‌സും കൂടുതൽ എറിയണമെന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഉപദേശം തന്നെ കൂടുതൽ മെച്ചപെടാൻ സഹായിച്ചുവെന്ന് ഇന്ത്യൻ താരം ടി നടരാജൻ.
 
ധോണിയെ പോലൊരു താരത്തിനോട് സംസാരിക്കാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. സ്ലോ ബൗൺസറുകളും കട്ടേഴ്‌സും കൂടുതൽ എറിയാൻ ഉപദേശിച്ചത് ധോണിയാണ്. ആ ഉപദേശം എന്നെ ഏറെ സഹായിച്ചു. അതേസമയം കഴിഞ്ഞ ഐപിഎൽ സീസണിൽ ധോണിയുടെ വിക്കറ്റ് നേടാനായതിനെ പറ്റിയും നടരാജൻ വിവരിച്ചു. 102 മീറ്ററിന് മുകളിലുള്ള സിക്‌സ് അടിച്ചതിന് തൊട്ടടുത്ത പന്തിലാണ് ധോണിയുടെ വിക്കറ്റ് നേടാനായത്.എന്നാൽ ആ വിക്കറ്റ് നേട്ടം എനിക്ക് ആഘോഷിക്കാനായില്ല. തൊട്ട് മുൻപത്തെ ഡെലിവറിയെ പറ്റിയായിരുന്നു അപ്പോളും ഞാൻ ആലോചിച്ച് നിന്നത്. നടരാജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article