ഐപിഎല്ലിലെ എട്ട് ടീമുകളിലെയും അതിവേഗ അർധസെഞ്ചുറിക്കാർ ആരെല്ലാം? പട്ടിക ഇങ്ങനെ

Webdunia
ബുധന്‍, 7 ഏപ്രില്‍ 2021 (23:07 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പിന് രണ്ട് ദിവസം മാത്രമിരിക്കെ മികച്ച താരനിരയുമായാണ് ടീമുകൾ തയ്യാറെടുക്കുന്നത്. പുതിയ സീസൺ ആരംഭിക്കാനിരിക്കെ എട്ട് ടീമിലെയും അതിവേഗ അര്‍ധ സെഞ്ച്വറിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
 
വിരാട് കോലി ക്യാപ്‌റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഐപിഎല്ലിലെ ഉയർന്ന വ്യക്തിഗത സ്കോറായ 175 നേടിയ ക്രിസ് ഗെയ്‌ൽ തന്നെയാണ് ആർസി‌ബിക്കായി അതിവേഗ അർധസെഞ്ചുറി സ്വന്തമാക്കിയ കളിക്കാരൻ 17 പന്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം.
 
അതേസമയം കൊൽക്കത്തയ്ക്കായി സുനിൽ നരെയ്‌നും യൂസഫ് പത്താനുമാണ് നേട്ടം പങ്കിടുന്നത്. 15 പന്തുകളിലാണ് രണ്ട് താരങ്ങളുടെയും അർധസെഞ്ചുറി പ്രകടനം. അതേസമയം 14 പന്തുകളിലാണ് പഞ്ചാബിനായി പഞ്ചാബ് നായകൻ കൂടിയായ കെഎൽ രാഹുൽ അർധസെഞ്ചുറി നേടിയിട്ടുള്ളത്.
 
 ചെന്നൈക്ക് വേണ്ടിയുള്ള അതിവേഗ അർധസെഞ്ചുറി മുൻ ഇന്ത്യൻ താരം സുരേഷ്‌റെയ്‌നയുടെ പേരിലാണ്. 16 പന്തിലാണ് റെയ്‌നയുടെ അർധസെഞ്ചുറി. 18 പന്തിൽ അർധസെഞ്ചുറി സെഞ്ചുറി സ്വന്തമാക്കിയ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ അതിവേഗ താരം.
 
മുംബൈ ഇന്ത്യൻസിനായി 3 താരങ്ങളാണ് നേട്ടം പങ്കിടുന്നത്.ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം 17 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വേഗ അര്‍ധ സെഞ്ച്വറി നേടിയത് ക്രിസ് മോറിസാണ്. 17 പന്തിലാണ് താരത്തിന്റെ പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 20 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഡേവിഡ് വാർണറാണ് പട്ടികയിലുള്ള മറ്റൊരു താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article