ഐപിഎല്ലിനെ കൊവിഡ് വിഴുങ്ങുന്നു? ബ്രോഡ്‌കാസ്റ്റ് അംഗങ്ങൾക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസ് സ്റ്റാഫിനും കൊവിഡ്

ചൊവ്വ, 6 ഏപ്രില്‍ 2021 (17:11 IST)
ഐപിഎല്ലിൽ കൊവിഡ് ബാധ ഉയരുന്നു. ബ്രോഡ്‌കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാങ്കഡെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും  മുംബൈ ഇന്ത്യൻസ് ടാലന്റ് സ്കൗട്ട് കിരൺ മോറെയ്ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
 
നേരത്തെ ഡൽഹി താരം അക്‌സർ പട്ടേൽ, റോയൽ ചലഞ്ചേഴ്‌സ് താരം ദേവ്‌ദത്ത് പടിക്കൽ എന്നിവർക്കും മുംബൈ ഗ്രൗണ്ട് സ്റ്റാഫിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് മുംബൈയിൽ ഐപിഎൽ നടത്തുന്നതിൽ സ്റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചു.
 
ഇവരെ കൂടാതെ ഐപിഎൽ ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങൾ, ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റിലെ ഒരാൾ എന്നിവർക്കും കൊവിഡ് പോസിറ്റീ‌വായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍