എപ്പോഴും വെട്ടാനും തിരുത്താനുമാകില്ലല്ലോ, യുവതാരങ്ങൾക്കുളിൽ ആ സ്പാർക്കില്ല: പരാജയത്തിൽ ധോണിയുടെ വിശദീകരണം ഇങ്ങനെ

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (12:04 IST)
അബുദാബി: പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിയ്ക്കുന്ന വീധത്തിൽ യുവതാരങ്ങൾ മികവ് കാാണിയ്ക്കുന്നില്ല എന്ന് പരാജയത്തിന് പിന്നാലെ ധോണി. ഒരു ഏറ്റുപറച്ചിൽ എന്നോണമായിരുന്നു ടൂർണമെന്റിലെ എഴാം പരാജയത്തിന് പിന്നാലെയുള്ള ധോണിയുടെ വിശദീകണം. ചെയ്യാൻ ആഗ്രഹമില്ലാത്ത പല കാര്യങ്ങളും കഴിഞ്ഞ മത്സരങ്ങളിൽ പരീക്ഷിച്ചു എന്നും, എന്നാൽ അതൊന്നും ഫലത്തിലെത്തിയില്ല എന്നും ധോണി തുറന്ന് സമ്മതിയ്ക്കുന്നുണ്ട്. 
 
നിരന്തരം വെട്ടലും തിരുത്തലുമായി മാറ്റങ്ങൾ വരുത്തുക എന്നത് സാധ്യമല്ല. അത്തരം മാറ്റങ്ങള്‍ ഡ്രസിങ് റൂമിനെ മറ്റൊരു രീതിയിലേയ്ക്ക് മാറ്റും. അത് ആഗ്രഹിക്കുന്നില്ല. ഈ സീസണില്‍ ഞങ്ങള്‍ക്ക് ആ മികവ് കാട്ടാൻ സാധിച്ചിട്ടില്ല. ടീമിലേക്ക് എടുക്കാന്‍ മാത്രമുള്ള സ്പാർക്ക് യുവതാരങ്ങളിലും പ്രകടമായില്ല. ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തിൽ യുവതാരങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കും. 
 
ലക്ഷക്കണക്കിന് ആരാധകരുർക്ക് മുന്‍പിലാണ് ഞാന്‍ കളിക്കുന്നത്. അതുകൊണ്ട് ഒന്നും മറുച്ചുവയ്ക്കുന്നില്ല. ചെയ്യാൻ ആഗ്രഹമില്ലാത്ത ചില കാര്യങ്ങള്‍ പരീക്ഷിച്ചു.. മൂന്ന് നാല് മത്സരത്തിന് ശേഷം ഒന്നിലും ഉറപ്പുണ്ടായിരുന്നില്ല. വേണ്ട അവസരം നല്‍കുക, മികവ് കാണിക്കാതെ വന്നാല്‍ മാറ്റം വരുത്തുക, മറ്റൊരാള്‍ക്ക് അവസരം നല്‍കുക എന്ന് വരുമ്പോള്‍ ഡ്രസിങ് റൂമില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കും, കൂടുതല്‍ വെട്ടലും തിരുത്തലുകളും ആഗ്രഹിക്കുന്നില്ല, ധോണി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article