Devdutt Padikkal: ഇവനെയൊക്കെ പുറത്തിടേണ്ട സമയം കഴിഞ്ഞു, വല്ലാത്തൊരു സെന്‍സിബിള്‍ കളി ! ദേവ് ദത്ത് പടിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (09:06 IST)
Devdutt Padikkal: രാജസ്ഥാന്‍ റോയല്‍സ് താരം ദേവ് ദത്ത് പടിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ദേവ് ദത്തിന്റെ മെല്ലെപ്പോക്കിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിന് രാജസ്ഥാന്‍ തോല്‍ക്കാന്‍ കാരണം ദേവ് ദത്ത് ആണെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. നിര്‍ണായക സമയത്ത് പോലും വല്ലാത്തൊരു നെഗറ്റീവ് കളിയാണ് ദേവ് ദത്തിന്റേതെന്ന് രാജസ്ഥാന്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. 
 
26 പന്തില്‍ വെറും 21 റണ്‍സാണ് ദേവ് ദത്ത് പടിക്കല്‍ നേടിയത്. നേടിയത് ഒരു ഫോര്‍ മാത്രം ! 200 ന് അടുത്ത സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു തണുപ്പന്‍ ഇന്നിങ്‌സ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ക്രീസില്‍ നങ്കൂരമിട്ട ശേഷം വമ്പന്‍ അടിക്ക് ശ്രമിക്കുന്ന ശൈലിയൊന്നും ട്വന്റി 20 ക്ക് ചേരുന്നതല്ലെന്നാണ് ആരാധകര്‍ പറയുന്നത്. 80.77 ആണ് പഞ്ചാബിനെതിരായ മത്സരത്തില്‍ ദേവ് ദത്തിന്റെ സ്‌ട്രൈക് റേറ്റ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്താണ് ദേവ് ദത്ത് പടിക്കല്‍ പുറത്തായത്. 
 
ഐപിഎല്ലില്‍ ഇതുവരെ 48 മത്സരങ്ങളില്‍ നിന്ന് 1283 റണ്‍സാണ് ദേവ് ദത്ത് പടിക്കല്‍ നേടിയിരിക്കുന്നത്. ശരാശരി 27.3, സ്‌ട്രൈക് റേറ്റ് 122.89. ട്വന്റി 20 ഫോര്‍മാറ്റിനു ചേരുന്നതല്ല പടിക്കലിന്റെ കണക്കുകള്‍. ഒന്നുകില്‍ ദേവ് ദത്ത് പടിക്കലിനെ ഓപ്പണിങ് ഇറക്കുക അല്ലെങ്കില്‍ ബെഞ്ചില്‍ ഇരുത്തുകയാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article