ഒപ്പം കളിച്ച ഗിൽ വേറെ ലെവെലിൽ എത്തി, നീ ഇപ്പോഴും ഐപിഎല്ലിൽ കഷ്ടപ്പെടുന്നു: യുവതാരത്തെ കടന്നാക്രമിച്ച് സെവാഗ്

ബുധന്‍, 5 ഏപ്രില്‍ 2023 (15:26 IST)
2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യയുടെ ഭാവി സൂപ്പർ താരമായി പോലും പരിഗണിക്കപ്പെട്ടിരുന്ന താരമായിരുന്നു പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരം കുറച്ച് സീസണുകളിലായി അത്ര മികച്ച പ്രകടനമല്ല ഐപിഎല്ലിൽ കാഴ്ചവെയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സെവാഗ്.
 
ഇന്ത്യൻ ടീമിൽ തനിക്കൊപ്പം അണ്ടർ 19 കളിച്ച് വളർന്ന ശുഭ്മാൻ ഗില്ലുമായി താരതമ്യം ചെയ്യുമ്പോൾ പൃഥ്വി ഷാ ഒരുപാട് പിന്നിലാണെന്ന് സെവാഗ് പറഞ്ഞു. സമാനമായ ഷോട്ടുകൾ കളിച്ച പല തവണ പൃഥ്വി ഷാ പുറത്താക്കപ്പെട്ടു. അവൻ അവൻ്റെ തെറ്റുകളിൽ നിന്നും പഠിക്കാൻ ശ്രമിക്കുന്നില്ല. ഗില്ലിനെ നോക്കു. അവനൊപ്പം അണ്ടർ 19 കളിച്ച് വളർന്നതാണ്. ഇന്ന് ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലെയും നിർണായക താരമാണ്. പൃഥ്വി ഷാ ആകട്ടെ ഐപിഎല്ലിൽ ബുദ്ധിമുട്ടുകയാണ്. 
 
ഈ ഐപിഎൽ പ്ലാറ്റ്ഫോം പരമാവധി പ്രയോജനപ്പെടുത്തുകയും റൺസ് നേടുകയും വേണം. ഒരൊറ്റ സീസണിൽ നിന്ന് 600 റൺസാണ് റുതുരാജ് നേടിയത്. ശുഭ്മാൻ ഗില്ലും റൺസ് കണ്ടെത്തി. പൃഥ്വി ഷാ ഐപിഎൽ സ്കോറുകളിൽ സ്ഥിരത പുലർത്തണം. സെവാഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍