രോഹിത്തിന് അന്ന് ധോനി നൽകിയ പോലുള്ള പിന്തുണയാണ് സഞ്ജുവിനാവശ്യം, ഉചിതമായ അവസരത്തിൽ ദ്രാവിഡ് സഹായിക്കുമെന്ന് മുൻ താരം

ബുധന്‍, 5 ഏപ്രില്‍ 2023 (16:00 IST)
സഞ്ജു സാംസൺ അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകുമെന്ന് അഭിപ്രായപ്പെട്ട് മുൻ മധ്യനിര ബാറ്റർ മനോജ് തിവാരി. സ്റ്റാർ സ്പോർട്സിൻ്റെ ഷോയിൽ സംസാരിക്കവെയാണ് തിവാരി ഇക്കാര്യം പറഞ്ഞത്. സച്ചിൻ,രോഹിത് ശർമ എന്നിവരെ പോലെ ജന്മസിദ്ധമായ കഴിവുകളുള്ള താരമാണ് സഞ്ജു. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന് ഏറെ ഇഷ്ടമുള്ള ക്രിക്കറ്ററാണ് സഞ്ജു. വ്യക്തിപരമായി മാത്രമല്ല സഞ്ജുവിൻ്റെ ഗെയിമിനെയും അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്. അതിനാൽ വൈകാതെ തന്നെ ഇന്ത്യൻ ടീമിൽ സഞ്ജുവിന് വിളിയെത്തൂം.
 
ഉചിതമായ ഒരു അവസരം വന്നുചേർന്നാൽ സഞ്ജുവിനെ ദ്രാവിഡ് പിന്തുണയ്ക്കുക തന്നെ ചെയ്യും. ഇതിനായി ഒരു അവസരമാണ് ദ്രാവിഡ് നോക്കുന്നത്. അങ്ങനെയൊന്ന് സംഭവിച്ചാൽ അത് സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കും. രോഹിത് ശർമ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോൾ രോഹിത്തിൻ്റെ പ്രതിഭയെ തിരിച്ചറിഞ്ഞ് പിന്തുണ നൽകിയിട്ടുള്ള ആളാണ് ഇന്ത്യയുടെ മുൻ നായകനായ എംഎസ് ധോനി.അന്ന് രോഹിത്തിന് ധോനി നൽകിയത് പോലൊരു പിന്തുണയാണ് സഞ്ജുവിനും ആവശ്യം. മനോജ് തിവാരി പറഞ്ഞു. ഐപിഎല്ലിൽ ഇത്തവണ അസാധാരണമായ ഒരു പ്രകടനം നടത്തിയാൽ മാത്രമെ നിലവിൽ ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുകയുള്ളുവെന്നും മനോജ് തിവാരി പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍