സഞ്ജുവിന്റെ രാജസ്ഥാന് ഇന്ന് രണ്ടാം അങ്കം; എതിരാളികള്‍ പഞ്ചാബ്

ബുധന്‍, 5 ഏപ്രില്‍ 2023 (08:57 IST)
ഈ സീസണിലെ രണ്ടാം മത്സരത്തിനായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പഞ്ചാബ് കിങ്‌സ് ആണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ജയിച്ച രാജസ്ഥാന്‍ ജയം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഗുവാഹത്തിയിലാണ് മത്സരം. 
 
രാജസ്ഥാന്‍ സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, ജേസന്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, കെ.എം.ആസിഫ്, യുസ്വേന്ദ്ര ചഹല്‍ 
 
പഞ്ചാബ് സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിങ്, ഭനുക രജപക്‌സെ, ജിതേഷ് ശര്‍മ, സിക്കന്തര്‍ റാസ, ഷാരൂഖ് ഖാന്‍, സാം കറാന്‍, നഥാന്‍ ഏലിസ്, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍