Rajasthan Royals: ഈ മണ്ടത്തരങ്ങള്‍ക്ക് പിന്നില്‍ സഞ്ജുവാണോ അതോ സംഗക്കാരയോ? രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (08:48 IST)
Rajasthan Royals: സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 192 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്റെ ചില മണ്ടത്തരങ്ങള്‍ തന്നെയാണ് ഈ തോല്‍വിക്ക് കാരണമെന്നാണ് മത്സരശേഷം ആരാധകര്‍ പറയുന്നത്. നായകന്‍ സഞ്ജുവാണോ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണോ തോല്‍വിക്ക് കാരണമായ മണ്ടന്‍ തീരുമാനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരാധകരുടെ ചോദ്യം. 
 
വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഓപ്പണറായി രവിചന്ദ്രന്‍ അശ്വിനെ പരീക്ഷിച്ച തീരുമാനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള ജോസ് ബട്‌ലറെ മാറ്റിയാണ് യഷസ്വി ജയ്‌സ്വാളിനൊപ്പം അശ്വിനെ ഓപ്പണറാക്കി ഇറക്കിയത്. എന്തൊരു മണ്ടന്‍ തീരുമാനമായിരുന്നു ഇതെന്നാണ് വിമര്‍ശനം. 
 
ബട്‌ലര്‍, ജയ്‌സ്വാള്‍, സഞ്ജു, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ജേസണ്‍ ഹോള്‍ഡര്‍, ധ്രുവ് ജുറല്‍ തുടങ്ങി വമ്പന്‍ അടിക്കാര്‍ ഒരുപാടുണ്ട് രാജസ്ഥാന്‍ നിരയില്‍. എന്നിട്ടും അശ്വിനെ ഓപ്പണറാക്കിയ തീരുമാനം എന്തുകൊണ്ടും തോല്‍വി ചോദിച്ചുവാങ്ങിയതിനു സമാനമെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണിങ് പൊസിഷനില്‍ മികച്ച രീതിയില്‍ കളിക്കുന്ന ബട്‌ലര്‍ക്ക് വണ്‍ഡൗണ്‍ ആയി ഇറങ്ങിയപ്പോള്‍ നേടാനായത് 11 പന്തില്‍ 19 റണ്‍സ് മാത്രം. ഓപ്പണറായി ഇറങ്ങിയ അശ്വിന്‍ ആകട്ടെ നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെ പുറത്താകുകയും ചെയ്തു. ബട്‌ലര്‍ക്ക് മുന്‍പ് അശ്വിനെ ഇറക്കിയതുകൊണ്ട് യാതൊരു ഉപകാരവും രാജസ്ഥാന് ലഭിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article