ഇന്ത്യക്കായി സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താകാതെ 109), തിലക് വര്‍മ (47 പന്തില്‍ പുറത്താകാതെ 120) എന്നിവര്‍ സെഞ്ചുറി നേടി. ട്വന്റി 20 കരിയറിലെ മൂന്നാം സെഞ്ചുറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. തിലക് ആകട്ടെ ടി20 യിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും. സഞ്ജു ഒന്‍പത് സിക്‌സും ആറ് ഫോറും നേടിയപ്പോള്‍ തിലക് വര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത് 10 സിക്‌സും ഒന്‍പത് ഫോറുകളും ! തിലക് വര്‍മയാണ് കളിയിലേയും പരമ്പരയിലേയും താരം.
മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് ആകുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി. 29 പന്തില്‍ 43 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 27 പന്തില്‍ 36 റണ്‍സെടുത്തു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്കും അക്‌സര്‍ പട്ടേലിനും രണ്ട് വീതം വിക്കറ്റുകള്‍. ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ്, രമണ്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.