അത് ഞങ്ങളുടെ ബുദ്ധിയല്ല, നിർദേശം മുന്നോട്ട് വെച്ചത് ബിസിസിഐ എന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

അഭിറാം മനോഹർ
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (10:58 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ എം എസ് ധോനിയെ കളിപ്പിക്കുന്നതിന് വിരമിച്ച് 5 വര്‍ഷം കഴിഞ്ഞ താരങ്ങളെ അണ്‍ക്യാപ്ഡ് താരങ്ങളായി പരിഗണിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് തങ്ങളല്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍. നിര്‍ദേശം മുന്നോട്ട് വെച്ചത് ബിസിസിഐ ആയിരുന്നുവെന്ന് ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശ്വനാഥന്‍ പറഞ്ഞു.
 
ഐപിഎല്‍ 2008 മുതല്‍ 2021 വരെയുള്ള സീസണില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 5 വര്‍ഷമായവരെ അണ്‍ക്യാപ്ഡ് താരങ്ങളെന്ന നിലയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഈ നിയമം തിരിച്ചുവരുന്നതോടെ വരാനിരിക്കുന്ന സീസണുകളില്‍ ചെറിയ വിലയ്ക്ക് ധോനിയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സാധിക്കും. ഇത് താരലേലത്തില്‍ കൂടുതല്‍ തുക നിലനിര്‍ത്താനും ചെന്നൈയെ സഹായിക്കും. 
 
കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം ധോനി ഒഴിഞ്ഞിരുന്നു.  ഡിവോണ്‍ കോണ്‍വെ ടീമിലുള്ളതിനാല്‍ പുതിയ സീസണില്‍ മുഴുവന്‍ സമയം ഇറങ്ങാതെ ഇമ്പാക്ട് പ്ലെയര്‍ എന്ന നിലയില്‍ മാത്രം ധോനി ഇറങ്ങാനും സാധ്യതയേറെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article